കണ്ണൂർ :- സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലകൾ തോറും നടത്തി വരുന്ന മദ്റസ സദ്ർ മുഅല്ലിം ജില്ലാ സംഗമം നാളെ ജൂലൈ 3 ബുധനാഴ്ച വളപട്ടണം റിഫ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. രാവിലെ 7 മണിക്ക് പാപ്പിനിശ്ശേരി പി കെ പി ഉസ്താദ് മഖാമിൽ സിയാറത്ത് നടക്കും. തുടർന്ന് 8 മണിക്ക് എസ് കെ ജെ എം ജില്ലാ കൗൺസിൽ മീറ്റ്. 9.15 ന് പതാക ഉയർത്തൽ സയ്യിദ് മുത്തുക്കോയ തങ്ങൾ വളപട്ടണം. ശേഷം ജില്ലാ അമീർ മുഹമ്മദ് ശരീഫ് ബാഖവിയുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ.10 മണി ഉദ്ഘാടന സദസ്സ്. ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ കാങ്കോലിൻ്റെ അദ്ധ്യക്ഷതയിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യും.
പി.പി ഉമർ മുസ്ലിയാർ, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് .വി, ജലീൽ റഹ്മാനി വാണിയന്നൂർ, അസ് ലം അസ്ഹരി പൊയ്തുങ്കടവ്, അബ്ദുൽ കരീം ചേലേരി വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. ജില്ലാ എസ് കെ ജെ എം സോഫ്റ്റ് വെയർ ലോഞ്ചിംഗ് സംസ്ഥാന സിക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി നിർവ്വഹിക്കും. തുടർന്ന് വിവിധ ഉപഹാരങ്ങൾ അവാർഡുകൾ കെ കെ പി.അബ്ദുല്ല മുസ്ലിയാർ, ടി എസ്.ഇബ്രാഹിം മുസ്ലിയാർ, സയ്യിദ് അസ് ലം തങ്ങൾ, കെ പി പി തങ്ങൾ നിർവ്വഹിക്കും. ഇസ്സുദ്ദീൻ നിസാമി പൊതുവാച്ചേരി, ഇബ്റാഹിം ബാഖവി പന്നിയൂർ പദ്ധതികൾ സമർപ്പിക്കും. മൂന്ന് സെഷനുകൾ സഫ് വാൻ തങ്ങൾ ഏഴിമല, എ കെ.അബ്ദുൽ ബാഖി, അബ്ദുൽ ഫത്താഹ് ദാരിമി ഉദ്ഘാടനം ചെയ്യു. തഖ് വിയ്യ സപ്ലിമെൻ്റ് ഉസ്മാൻ ഹാജി വേങ്ങാട് നിർവ്വഹിക്കും.വൈകുന്നേരം 3 ന് നടക്കുന്ന സമാപന സംഗമം സംസ്ഥാന വൈസ് പ്രസിഡൻ്റ് മാണിയൂർ അബ്ദുർ റഹ്മാൻ ഫൈസി ഉദ്ഘാടനവും സമസ്ത 'ജില്ലാ സെക്രട്ടറി ചുഴലി മുഹ് യദ്ദീൻ ബാഖവി ഉദ്ബോധനവും നടത്തും. ശൈഖുനാ മാണിയൂർ അഹ്മദ് മുസ്ലിയാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. പ്രോഗ്രാമിന് അന്തിമ രൂപം നൽകാൻ കണ്ണൂർ മുഅല്ലിം സെൻ്ററിൽ ജില്ലാ സെക്രട്ടറിയേറ്റിൽ സത്താർ മൗലവി വളക്കൈ, സിദ്ദീഖ് ഫൈസി വെൺമണൽ ,റഫീഖ് ഫൈസി ഇർഫാനി മാണിയൂർ, ഇസ്സുദ്ദീൻ നിസാമി പൊതുവാച്ചേരി, ഉനൈസ് അസ്അദി വാരം, അബ്ദുള്ള ഫൈസി.ഇർഫാനി ചപ്പാപ്പടവ്, അബൂബക്കർ സിദ്ദീക്ക് അസ്ഹരി തളിപ്പറമ്പ്, പങ്കെടുത്തു.