കേരള കർഷകസംഘം വേശാല വില്ലേജ് കൺവെൻഷൻ സംഘടിപ്പിച്ചു

 


ചട്ടുകപ്പാറ:-വന്യജീവി ശല്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം വേശാല വില്ലേജ് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മറ്റി അംഗം വി.രാജേഷ് പ്രേം ഉദ്ഘാടനം ചെയ്തു.കെ.മധു അനുശോചന പ്രമേയം അവതരിപ്പിച്ചു.വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷത വഹിച്ചു. 

മയ്യിൽ ഏരിയ വൈസ് പ്രസിഡണ്ട് പി.ദിവാകരൻ, ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ വെച്ച് പച്ചക്കറി തൈ വിതരണം ചെയ്തു. ചാലാടൻ ദേവകിക്ക് മുളകിൻ തൈ നൽകി കൊണ്ട് വി.രാജേഷ് പ്രേം ഉദ്ഘാടനം ചെയ്തു.

Previous Post Next Post