കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


കണ്ണൂർ :- മണി ഓർഡർ മുഖേന പെൻഷൻ വാങ്ങുന്ന സർവ്വീസ് പെൻഷൻകാർക്ക് ജൂലൈ മാസത്തെ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരളത്തിൽ 24000 ൽ അധികം സർവീസ് പെൻഷൻ കാർ പെൻഷൻ കിട്ടാതെ പ്രയാസപ്പെടുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കൊയ്യോടൻ മുഖ്യ പ്രഭാഷണം നടത്തി. 

ജില്ലാ സെക്രട്ടറി കെ.സി രാജൻ , ഇ.ബാലകൃഷ്ണൻ, പി.സുഖദേവൻ ,കെ.കെ നാരായണൻ, ഗീത കൊമ്മേരി, പി.രാഘവൻ, എം.പി കൃഷ്ണദാസ്, എം.പി കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. നാരായണൻ കൊയിറ്റി, കെ.കൃഷ്ണൻ, എൻ.കൃഷ്ണൻ നമ്പൂതിരി, സി.ശ്രീധരൻ, എൻ.തമ്പാൻ ,ടി.പി രാജീവൻ, സി.വിമല,പി.ടി.പി മുസ്തഫ, എം.ബാലകൃഷ്ണൻ, സി.വി കുഞ്ഞനന്തൻ, വി.സി നാരായണൻ, കെ.കെ രവീന്ദ്രൻ, സി.ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post