ഈ അധ്യയനവർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ; കായികമേള കൊച്ചിയിലും


തിരുവനന്തപുരം :- ഈ അധ്യയനവർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഡിസംബറിൽ തിരുവനന്തപുരവും സ്‌കൂൾ കായികമേളയ്ക്ക് ഒക്ടോബറിൽ കൊച്ചിയും വേദിയാകും. ഒക്ടോബർ 18 മുതൽ 22 വരെ നടക്കുന്ന കായികമേള അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങൾ ചേർത്ത് ഒളിംപിക്സ‌് മാതൃകയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. നിലവിൽ അത്ലറ്റിക്സും ഗെയിംസ് മത്സരങ്ങളും പ്രത്യേകമായിട്ടാണു സംഘടിപ്പിക്കുന്നത്. നാലു വർഷത്തിലൊരിക്കൽ ഒളിംപിക്സ് മാതൃകയിലും മറ്റു വർഷങ്ങളിൽ സാധാരണ രീതിയിലും മേള നടത്തുമെന്നു മന്ത്രി പറഞ്ഞു. 

പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം സംഘടിപ്പിക്കുക. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്റ്റംബർ 4, 5 തീയതികളിൽ പത്തനംതിട്ടയിലും സ്പെഷൽ സ്‌കൂൾ കലോത്സവം സെപ്റ്റംബർ 25 മുതൽ 27 വരെ കണ്ണൂരിലും ശാസ്ത്രമേള നവംബർ 14 മുതൽ 17 വരെ ആലപ്പുഴയിലും കരിയർ ഗൈഡൻസ് ദിശ എക്സ്പോ ഒക്ടോബർ 5 മുതൽ 9 വരെ തൃശൂരിലും സംഘടിപ്പിക്കും.

Previous Post Next Post