ആർത്തവ അവധി ; നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ദില്ലി :- സ്ത്രീകൾക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും ആർത്തവ അവധി നൽകുന്നതിനായി നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ആർത്തവ അവധിയിൽ നയം രൂപീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലെ ആവശ്യം. എന്നാൽ ഇത്തരം അവധികൾ തൊഴിലുടമക്ക് സ്ത്രീകൾക്ക് ജോലി നൽകാനുളള താൽപര്യം ഇല്ലാതെയാക്കുമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഇത് വിപരീതഫലം ഉണ്ടാക്കുമെന്നും നയപരമായ കാര്യത്തിൽ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.