ചെക്കിക്കുളം :- കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് വിംഗ് വർഷങ്ങളായി നടത്തപ്പെടുന്ന അലിഫ് ടാലൻ്റ് ടെസ്റ്റ് തളിപ്പറമ്പ് സൗത്ത് സബ്ജില്ലാതല മത്സരവും ഭാഷ സമര അനുസ്മരണവും ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂളിൽ വെച്ച് നടന്നു. കെ എ ടി എഫ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ സി ഹബീബ് തങ്ങളുടെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി കെ മുനീർ ഉദ്ഘാടനം നിർവഹിച്ചു. കെ എ ടി എഫ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ബഷീർ മാസ്റ്റർ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി.
രാധാകൃഷ്ണ എ.യു.പി സ്കൂൾ മാനേജർ പി.കെ വേണുഗോപാൽ , അറബിക് ക്ലബ്ബ് രക്ഷാധികാരി പി.വി മുനീർ, സബ് ജില്ല പ്രസിഡൻ്റ് നാസർ മാസ്റ്റർ പ്രധാനാധ്യാപിക സജിന ടീച്ചർ, റഹീമ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ എ ടി എഫ് സബ്ജില്ല സെക്രട്ടറി ഹബീബ് മാസ്റ്റർ സ്വാഗതവും അലിഫ് വിംഗ് കൺവീനർ കെ.കെ ഫർസീന ടീച്ചർ നന്ദിയും പറഞ്ഞു.
ടാലൻ്റ് ടെസ്റ്റിൽ 49 വിദ്യാലയങ്ങളിൽ നിന്ന് നാല് വിഭാഗങ്ങളിലായി 65 കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ നണിയൂർ നമ്പ്രം എ എൽ പി സ്കൂളിലെ ഹംന ഹംസയും രണ്ടാം സ്ഥാനം ചേലേരി മാപ്പിള എൽ പി സ്കൂളിലെ മുഹമ്മദ് ഷെസിനും മൂന്നാം സ്ഥാനം കണ്ടക്കൈ കെ വി എ എൽ പി സ്കൂളിലെ ഹലീമത്ത് ശാദിയെയും യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം പള്ളിപ്പറമ്പ് ഹിദായത്ത് സിബ് യാൻ സ്കൂളിലെ സയ്യിദ് അഹമ്മദ് റദിൻ ഒന്നാം സ്ഥാനവും കമ്പിൽ മാപ്പിള എച്ച്എസ്എസിലെ ശദാ ഫാത്തിമ രണ്ടാം സ്ഥാനവും രാധാകൃഷ്ണൻ യുപി സ്കൂളിലെ ഫാത്തിമത്തു മിൻഹയും ഹൈസ്കൂൾ വിഭാഗത്തിൽ മയ്യിൽ ഐ എം എസ് ജി എച്ച്എസ്എസ് സ്കൂളിലെ ഫാത്തിമത്തു നൂറ ഒന്നാം സ്ഥാനവും കമ്പിൽ മാപ്പിള ചിത്രത്തിലെ മുഹമ്മദ് അമീൻ രണ്ടാം സ്ഥാനവും പറശ്ശിനിക്കടവ് എച്ച്എസ്എസിലെ ഫാത്തിമത്ത് റിഫറസാഖ് മൂന്നാം സ്ഥാനവും നേടി ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പിൽ മാപ്പിള എച്ച് എസ് എസിലെ റനാ ഫാത്തിമ ഒന്നാം സ്ഥാനം നേടി.
വിജയികൾക്കുള്ള സമ്മാനദാനം ഹെഡ് ടീച്ചർ പി വി സജിന ടീച്ചർ അനീസ് മാസ്റ്റർ, കെ എം പി അശ്രഫ് , അബ്ദുൽ മജീദ് എസ് വി സഹദ് മാസ്റ്റർ അബ്ദു ശുക്കൂർ പറശ്ശിനി തുടങ്ങിയവർ സംസാരിച്ചു.