ചേലേരി :- ചേലേരി മാപ്പിള എ.എൽ.പി സ്കൂളിൽ നടപ്പിലാക്കുന്ന ചന്ദ്രിക ദിനപത്രം "അറിവിൻ തിളക്കം" പദ്ധതിയുടെ ഉദ്ഘാടനം ദാലിൽ ശാഖയിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ ദാലിൽ ശാഖ പ്രചാരണ സമിതി ചെയർമാൻ അബ്ദുറഹിമാൻ ടി.വി സ്കൂൾ വിദ്യാർത്ഥി കാസിം.കെ ക്ക് ചന്ദ്രിക ദിനപത്രം നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ ദാലിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് അഷ്റഫ്.ഒ, സെക്രട്ടറി എ.പി നൂറുദ്ധീൻ, പി ടി എ പ്രസിഡന്റ് അഹമ്മദ് കണിയറക്കൽ,സ്കൂൾ ഹെഡ്മിസ്ട്രെസ് സ്നേഹ ഇ.പി, അധ്യാപകരായ റഹീമ ടീച്ചർ, ഫർസാൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഷാർജ കെ എം സി സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുള്ള ചേലേരിയാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക പത്രങ്ങൾ സ്പോൺസർ ചെയ്തത്.