കൊളച്ചേരി :-ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരകഎൽപി സ്കൂൾ വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക ക്കലവറനിറയ്ക്കൽ സംഘടിപ്പിച്ചു.രക്ഷിതാക്കളും നാട്ടുകാരും മറ്റു വായന പ്രേമികളും പുസ്തകക്കലവറയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. .ബാലസാഹിത്യകൃതികൾ, ബാല മാസികകൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങി ആയിരത്തോളം പുസ്തകങ്ങൾ കലവറയിൽ എത്തി. ബഷീർ ദിനത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ബഷീറിൻറെ സമ്പൂർണ്ണ കൃതികളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.സ്കൂൾ അക്ഷരദീപം വായനശാലയുടെയും കൊളച്ചേരി കലാ ഗ്രാമത്തിന്റെയു ആഭിമുഖ്യത്തിലാണ് ഈ പരിപാടി നടന്നത് .സ്കൂൾ പരിധിയിലുള്ള 5 അയൽക്കൂട്ടങ്ങളിൽ രൂപീകരിക്കുന്ന വായനാ ക്കൂങ്ങളിലേക്കാണ് ഈ പുസ്തകങ്ങൾ.കുട്ടികൾ അവധി ദിവസങ്ങളിലും ഒഴിവു സമയങ്ങളിലും വായനക്കൂട്ടങ്ങളിൽ ഒത്തുകൂടി പുസ്തകങ്ങൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും.
പുസ്തക കലവറ നിറയ്ക്കൽ എസ് എസ് ജി ചെയർമാൻ പി പി കുഞ്ഞിരാമൻ, പിടിഎ പ്രസിഡൻറ് ടിവി സുമിത്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.അക്ഷരദീപം വായനശാലയുടെ ഭാരവാഹികളായ മുഹമ്മദ് ഷയാൻ ആരാധ്യ എന്നിവരാണ്പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. കെ വി ശങ്കരൻ,ടി സുബ്രഹ്മണ്യൻ, രോഷിന.ടി.പി,ഷീജ പി വി,കെ ശിഖ ,വി വി രേഷ്മ,ഷാഹിന പി,സരള പി പി, നിതിഷ. കെ പി,രമ്യ കെ,,ശാന്ത കെ, രാധിക പ്രിയേഷ് തുടങ്ങിയവർ നേതൃത്വം നൽകി.ഷിയോൺ കെ.പി. സ്വാഗതം പറഞ്ഞു. ബഷീറിൻ്റെ കഥകളുടെ ദൃശ്യാവിഷ്കാരവും നടന്നു.