മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയവും മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ബഷീറിൻ്റെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.
പ്രധാനാധ്യാപിക കെ.സി ഷംന ടീച്ചർ അനുസമരണ പ്രഭാഷണം നടത്തി. എം.അശ്രഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.പി റജിൻ മാസ്റ്റർ പി.കെ രേഷ്മ ടീച്ചർ എന്നിവർ സംസാരിച്ചു. രാഹുൽ മാസ്റ്റർ സ്വാഗതവും ഷനിമ ചന്ദ്രൻ നന്ദിയും പറഞ്ഞു.