സംസ്ഥാനത്ത് മഴ ശക്തമായി തുടരും


തിരുവനന്തപുരം :- കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ശക്ത‌മായ മഴ തുടരുമെന്നു കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്‌ഥിതി ചെയ്യുന്നുണ്ട്. 

വടക്കൻ ആന്ധ്ര തീരത്തിനു സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയു ണ്ടെന്നു കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ട്

Previous Post Next Post