കുറ്റ്യാട്ടൂർ :- ഉമ്മൻചാണ്ടിയുടെ ചരമ വാർഷിക ദിനചാരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ വിനോദിന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ യൂസുഫ് പാലക്കൽ, അഹല്യ ഫൌണ്ടേഷൻ പി.ആർ.ഒ സുമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ മാസ്റ്റർ, കെ.കെ നിഷ, ഷിജു ആലക്കാടൻ കുഞ്ഞിരാമൻ മാസ്റ്റർ, സദാനന്ദൻ, സി വി വിനോദ് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഇ.തസ്‌ലീം സ്വാഗതവും ബൂത്ത് പ്രസിഡന്റ് പി.വി കരുണാകരൻ നന്ദിയും പറഞ്ഞു.
കണ്ണൂർ യൂണിവേഴ്സിറ്റി എംഎ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനശ്വര മുരളീധരനെയും CA പരീക്ഷയിൽ ഉന്നത വിജയം നേടിയ മുസവിർ യൂസഫിനെയും മറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ.എം ശിവദാസൻ അനുമോദിച്ചു.