ഇരിക്കൂർ:- പടിയൂരിൽ ചൊവ്വാഴ്ച വൈകിട്ട്ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.ഇരിക്കൂർ സിബ്ഗ് കോളേജിൽ ബി എ സൈക്കോളജി ബിരുദ വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹമാണ് കിട്ടിയത്.
തിരച്ചിലിൽ ഇന്ന് രാവിലെ പൂവം കടവിലെ വളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചക്കരക്കൽ നാലാം പീടികയിലെ സൂര്യക്കായി തിരച്ചിൽ തുടരുകയാണ്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.