കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കൃഷിഭവന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഓണത്തിന് ഒരു കൂട്ട പൂവ് എന്ന പദ്ധതി പ്രകാരം ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉദ്ഘാടനം എട്ടേയാറിൽ നടന്നു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. എം.വി പ്രഭാകരൻ, രാജൻ പി.പി എന്നിവർ ചേർന്നാണ് കൃഷി നടത്തുന്നത്. ഇരുവരും ചേർന്ന് രണ്ട് ഏക്കറോളം സ്ഥലത്ത് നേന്ത്ര വാഴ കൃഷിയും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.