മയ്യിൽ :- അരിമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ജീവനക്കാരിയെ ഒപ്പിടാൻ അനുവദിക്കാത്തതിൽ കമ്മിറ്റിക്ക് ബന്ധമില്ലെന്ന് ക്ഷേത്ര നവീകരണ കമ്മിറ്റി. ഈ നിയമനത്തിലോ നിയമനം റദ്ദാക്കിയതിലോ അമ്പല കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്ന് കമ്മിററി പത്രകുറിപ്പിലൂടെ അറിയിച്ചു.
അരിമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അടിച്ചു തളി നിയമനവുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ നടത്തിയതിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥി തന്നെ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർക്ക് പരാതി നൽകുകയും ആ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇൻസ്‌പെക്ടർ അന്വേഷണം നടത്തുകയും എക്സിക്യൂട്ടീവ് ഓഫീസർ ഗുരുതരമായ വീഴ്ചകൾ നടത്തി എന്നും മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ നിയമനവും ഇൻറർവ്യൂവും നിയമവിരുദ്ധം ആണ് എന്ന് ദേവസ്വം ബോർഡിന് റിപ്പോർട്ട് ചെയ്തിന്റെ അടിസ്ഥാനത്തിൽ ആണ് നിയമനവും ഇന്റർവ്യൂയും റദ് ചെയ്തത് എന്നും അത് കൊണ്ടാണ് ജീവനക്കാരിക്ക് ഒപ്പിടാൻ സാധിക്കാതിരുന്നതെന്ന് സുബ്രഹ്മണ്യ ക്ഷേത്രം നവീകരണ കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു.
നിലവിലുള്ള ഒഴിവിലേക്ക് എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദ്ദേശപ്രകാരം വിധവയായ ഒരു സ്ത്രീ താൽക്കാലികമായി ജോലിയും ചെയ്യുന്നുണ്ടെന്നും ഈ സ്ത്രീയെ ചിലർഅമ്പലത്തിൽ വന്നും ഫോൺ മുഖന്തരവും നിരന്തരം ഭീഷണിപെടുത്താറുണ്ടെന്നും കമ്മിറ്റി പത്രകുറുപ്പിലൂടെ ആരോപിച്ചു.
ജോലിക്ക് ആറോളം അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും അതിൽ നാല് അപേക്ഷകൾ പൂഴ്ത്തിവെച്ച് രണ്ട് അപേക്ഷകൾ മാത്രം പരിഗണിച്ചാണ് ഇൻറർവ്യൂ നടത്തിയതെന്നും മറ്റ് ഉദ്യോഗാർത്ഥികളെ വിവരം അറിയിക്കുകയോ അപേക്ഷ പരിഗണിക്കാത്തതിന്റെ കാര്യങ്ങൾ ബോധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മാത്രമല്ല വിജ്ഞാപനം വന്നതിനുശേഷം പത്ര പരസ്യമോ നോട്ടീസോ എവിടെയും പതിച്ചിട്ടില്ലെന്നും ഇൻറർവ്യൂ നടത്തിയത് എക്സിക്യൂട്ടീവ് ഓഫീസറും വേളം അമ്പലത്തിലെ ജീവനാകരൻ കൂടിയായ ഒരു വ്യക്തിയും കൂടി ചേർന്നാണെന്നും ഇൻ്റർവ്യൂ നടത്തിയത് വേളം അമ്പലത്തിൽ വെച്ചാണെന്നും കമ്മിറ്റി ആരോപിച്ചു.
ഈ നിയമനത്തിലോ നിയമനം റദ്ദാക്കിയതിലോ അമ്പല കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്ന് കമ്മിററി പത്രകുറിപ്പിലൂടെ അറിയിച്ചു.ജീവനക്കാരിയെ ഒപ്പിടാൻ അനുവദിക്കാത്തതിൽ കമ്മിറ്റിക്ക് ബന്ധമില്ലെന്നും കമ്മിറ്റി അറിയിച്ചു.