കമ്പിൽ :- ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ കമ്പിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഇ.ജനാർദ്ദനൻ വിജയികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
ട്രഷറർ ഐ.വി ചന്ദ്രൻ, വൈസ് പ്രസിഡണ്ട് പി.പി സത്യവതി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി ബി.എം വിജയൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.