മയ്യിൽ:-എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ നിർമിച്ച മയ്യിൽ യുദ്ധ സ്‌മാരക മന്ദിരത്തിൽ കാർഗിൽ വിജയദിവസ് ആഘോഷം നടത്തി.
മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, കെ പി സി ഹയർ സെക്കണ്ടറി സ്‌കൂൾ പട്ടാന്നൂർ, ഐ ടി എം കോളേജ് മയ്യിൽ എന്നീ വിദ്യാലയങ്ങളിലെ എൻ സി സി, എൻ എസ് എസ്, എസ് പി സി കേഡറ്റുകൾ പുഷ്‌പാർച്ചന നടത്തി.
കണ്ണൂർ മിലിറ്ററി സ്റ്റേഷൻ കമാൻഡർ കേണൽ പരംവീർ സിങ് നാഗ്ര ദേശീയ പതാക ഉയർത്തി പതാക വന്ദനം ചെയ്തു. അമർ ജവാൻ ജ്യോതിക്ക് കേശവൻ നമ്പൂതിരി അഗ്നി പകർന്ന ശേഷം സ്റ്റേഷൻ കമാണ്ടർ റീത്ത് സമർപ്പണം നടത്തി.
തുടർന്ന് വിവിധ സംഘടനകളും വ്യക്തികളും രാഷ്ടത്തിനായി ജീവൻ ത്യജിച്ച ധീര യോദ്ധക്കൾക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചു. ദേശീയ ഗാനാലാപനവും മൗനാചരണവും ഔദ്യോഗിക ബഹുമതികളോടെ നിർവഹിച്ചു. മധുര പലഹാരവും വിതരണവും നടന്നു.
ഹോണററി ക്യാപ്റ്റൻ എസ് എസ് ഷെഖാവത്ത്, സൈനിക അധികാരികൾ, മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ഡോ. ഭവദാസൻ നമ്പൂതിരി, കേണൽ വെങ്കട് രാമൻ, രാധാകൃഷ്ണൻ ടി വി, മോഹനൻ കാരക്കീൽ, ബാബു പണ്ണേരി, രാമചന്ദ്രൻ ബാവിലേരി തുടങ്ങിയവർ സന്നിഹിതരായി.