അമീബിക് മസ്‌തിഷ്ക ജ്വരം ; പ്രത്യേക മാർഗരേഖ പുറത്തിറക്കി


തിരുവനന്തപുരം :- അമീബിക്മെനിഞ്ചോ എൻസെഫലൈറ്റി സുമായി (മസ്‌തിഷ്ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കി. പ്രതിരോധം, രോഗനിർണ യം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

സാധാരണയായി നേഫ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. അമീബയുടെ സാന്നിധ്യമുള്ള വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്കു മാത്രമാണ് രോഗം വരുന്നത്. 97ശതമാനത്തിലധികമാണ് മരണ നിരക്ക്. ഇത് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരില്ല. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിക്കുന്നത്. ചേറിലെ അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

രോഗാണുബാധ ഉണ്ടായി ഒന്നു മുതൽ 9 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.

Previous Post Next Post