സംസ്ഥാനത്ത് കനത്ത മഴ തുടരും
തിരുവനന്തപുരം :- സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്‌തമായി തുടരും. വെള്ളിയാഴ്‌ച വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മിന്നലോടു കൂടി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കാസർഗോഡ് , കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കു പുറമേ വയനാട്, കോഴിക്കോട് ജില്ലകളിലും യെലോ അലർട്ടാണ്. ഇന്നു കേരള തീരത്ത് ഉയർന്ന തിരയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.