കാറ്റിൽ വീടിൻ്റെ മേൽക്കൂരയുടെ ഓട് തകർന്നുവീണ് ആറുവയസ്സുകാരിക്ക് തലയ്ക്ക് പരിക്കേറ്റു


തലശ്ശേരി :- കാറ്റിൽ വീടിൻ്റെ മേൽക്കൂരയുടെ ഓട് തകർന്നുവീണ് ആറുവയസ്സുകാരിക്ക് തലയ്ക്ക് പരിക്കേറ്റു. ഗോപാലപ്പേട്ട ഫിഷറീസ് കോമ്പൗണ്ടിൽ ദീപുവിന്റെ മകൾ ആത്മികയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.30- നാണ് സംഭവം. കുട്ടിക്ക് തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ നൽകി.

മറ്റൊരു കുട്ടിയോടൊപ്പം വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. പുതിയപുരയിൽ ശ്രീതയാനിയുടെതാണ് വീട്. ശ്രീതയാനിയുടെ മകൻ്റെ മകളാണ് ആത്മിക. വീട്ടുകാരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. കടലിന് സമീപത്തുള്ള വീടിന് രണ്ടുവർഷം മുൻപ് കടലേറ്റത്തിൽ കേട് പറ്റിയിരുന്നു.


Previous Post Next Post