പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായത്ത് സ്വിബ്‌യാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തെ ചെക്കിക്കുളം - പള്ളിപ്പറമ്പ് പാതയിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ. പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് റോഡിലും റോഡരികലും ഭക്ഷണമാലിന്യം തള്ളിയിരിക്കുന്നത്.
ഇവിടെ സ്ഥിരം മാലിന്യം തള്ളുന്നതായി സ്കൂൾ അധിക്യതർ പറയുന്നു. സ്കൂളിലെ CCTV പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി കർശന നടപടി സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.