പാട്ടയം :- പാട്ടയം അഴീക്കോടൻ സ്മാരക വായനശാല പരിസരത്തെ കുറിയ സുരേശൻ്റെ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു. മുകൾ നിലയിലെ നിരവധി ഓടുകളും പിവിസി പാത്തിയും തകർന്നിട്ടുണ്ട്.
CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , കൊളച്ചേരി വില്ലേജ് ഓഫീസർ മഹേഷ് , വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ എം.സഹദേവൻ, CPM പ്രവർത്തകരായ സി.വിജയൻ, കെ.സന്തോഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സമീപപ്രദേശത്തെ നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസവും നേരിട്ടു.