കൊളച്ചേരി :- പുരോഗമന കലാസാഹിത്യ സംഘം കൊളച്ചേരി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. സാഹിത്യകാരൻ സി.വി സലാം ഉദ്ഘാടനം ചെയ്തു. ഷിജിൻ എം.വി കൊളച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീധരൻ സംഘമിത്ര , വനിതാ സാഹിതി ജില്ലാ പ്രസിഡൻ്റ് ശൈലജ തമ്പാൻ, മേഖല സിക്രട്ടറി എ.അശോകൻ എന്നിവർ സംസാരിച്ചു. കൺവെൻഷൻ്റെ ഭാഗമായി ഗാനാവതരണങ്ങൾ നടന്നു.
സംസ്ഥാന സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി ജൂലൈ 21 ന് കൊളച്ചേരിമുക്ക് മുല്ലക്കൊടി ബാങ്ക് ഹാളിൽ നടക്കുന്ന നാടക പ്രവർത്തക സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു. കെ. രാമകൃഷ്ണൻ മാസ്റ്റർ ചെയർമാനും മനീഷ് സാരംഗി കൺവീനറുമായി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു.