കണ്ണൂർ സ്വദേശിയിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ


കണ്ണൂർ :- ഓൺലൈൻ ഓഹരിവ്യാപാരത്തിൻ്റെ മറവിൽ കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. യുപി സ്വദേശി അൽക്കാമ (26) ആണ് പിടിയിലായത്. കണ്ണൂർ സൈബർ സെൽ ഇസ്പെക്ട‌ർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തിയാണു പിടികൂടിയത്.

 കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് വിവിധ തവണകളിൽ പണം നിക്ഷപിക്കാൻ ആവശ്യപ്പെട്ടാണ് പണം തട്ടിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പണം നിക്ഷേപിച്ചത്. തുടക്കത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ച് ലാഭം നൽകിയെങ്കിലും പിന്നീട് വലിയ ലാഭത്തിനായി കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിക്ഷേപിച്ച പണമോ ലാഭമോ നൽകാതെ തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. രാജ്യത്തും വിദേശത്തുമായി നിരവധിപേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. കമ്പളിപ്പിക്കപ്പെടുന്നതിൽ ഏറെയും ഉയർന്ന വിദ്യാഭ്യാസമുള്ളവരാണെന്നത് അന്വേഷണസംഘത്തെ ഞെട്ടിക്കുന്നത്.
Previous Post Next Post