കാലവര്‍ഷം ; അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം
കണ്ണൂർ :- സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് മാറ്റുകയോ/ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തു മരങ്ങള്‍ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്‍മേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങള്‍ക്കും മരങ്ങളുടെ ഉടമസ്ഥന്‍ ഉത്തരവാദിയാകും.