പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ ചന്ദ്രിക ദിനപത്രം അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി. സ്കൂൾ ലീഡർ സയ്യിദ് അഹമ്മദ്‌ റസീന് ചന്ദ്രിക ദിനപത്രം നൽകികൊണ്ട് ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം ഹംസ മൗലവി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ശാഖാ ചെയർമാൻ പി.യൂസുഫ് അദ്ധ്യക്ഷത വഹിച്ചു.

സ്കൂൾ അഡ്മിനിസ്റ്റർ താജുദ്ധീൻ വാഫി, പ്രിൻസിപ്പൽ ഉഷ, PTA പ്രസിഡന്റ് എം.വി മുസ്തഫ, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്‌ സി.കെ അബ്ദുൾ ലത്തീഫ്, KMCC പ്രതിനിധികളായ കെ.അബ്ദുൾ ലത്തീഫ്, എം.കെ ശംസുദ്ധീൻ, സ്കൂൾ അധ്യപകൻ മുത്തലിബ്, സ്റ്റാഫ്‌ സെക്രട്ടറി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. കൊളച്ചേരി ഗ്ലോബൽ KMCC വൈസ് പ്രസിഡന്റ് ഈസ്സ (മലേഷ്യ) ആണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക പത്രങ്ങൾ സ്പോൺസർ ചെയ്തത്.


Previous Post Next Post