അര്‍ജുനെ കണ്ടെത്താന്‍ സൈന്യം ഇന്നെത്തും

 



കർണ്ണാടക:- കര്‍ണ്ണാടകയിലെ ഷിരൂരില്‍ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യം ഇന്നെത്തും.ബെലഗാവി ക്യാമ്പില്‍ നിന്നുളള സൈന്യമാണ് രക്ഷാദൗത്യത്തില്ന് ഇറങ്ങുന്നത്. നാല്പത് പേരടങ്ങുന്ന സൈനിക സംഘമാണ് എത്തുക. കനത്ത മഴയാണ് രാവിലെ ഷിരൂരില്‍ പെയ്യുന്നത്.

തിരച്ചിലിന് ഐഎസ്ആര്‍ഒ യുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താൻ ഉള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്.മണ്ണിടിഞ്ഞ സ്ഥലത്ത് ആറ് മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു.കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നലെ അപകട സ്ഥലത്ത് എത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും.

Previous Post Next Post