KSEB വൈദ്യുതി അപകടരഹിത ഓഫീസുകൾക്കുള്ള ഡിവിഷൻ തല സേഫ്റ്റി അവാർഡുകൾ വിതരണം ചെയ്തു


കണ്ണൂർ :- KSEB വൈദ്യുതി അപകടരഹിത ഓഫീസുകൾക്കുള്ള 2023 വർഷത്തെ ഡിവിഷൻ തല സേഫ്റ്റി അവാർഡുകൾ വിതരണം ചെയ്തു. കണ്ണൂർ വൈദ്യുതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ നോർത്ത് മലബാർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ അവാർഡുകൾ വിതരണം ചെയ്തു. 

കൊളച്ചേരി ഇലക്ടിക്കൽ സെക്ഷനു വേണ്ടി അസിസ്റ്റൻ്റ് എൻജിനീയർ ജിജിൽ. പി.പി,സ്റ്റാഫ് സെക്രട്ടറി ഇ.സുഭാഷ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. സേഫ്റ്റി വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ സ്മിത മാത്യു , കണ്ണൂർ ഇലക്ട്രിക്കൽസർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുധീർ .എം.പി, കണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീലകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post