പാനൂർ :- ശക്തമായ ഒഴുക്കിൽ കെഎസ്ഇബിയുടെ വാഹനം ഒഴുകിപ്പോയി. പാനൂർ മനയത്തുവയലിലാണ് സംഭവം. ശക്തമായ ഒഴുക്കിൽ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാൻ പോയപ്പോഴാണ് വാഹനം ഒഴുക്കിൽപ്പെട്ടത്. ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. രണ്ട് ജീവനക്കാരെ പാനൂർ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം.