കൊളച്ചേരി :- ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറുപതോളം ഇലക്ട്രിക്കൽ പോസ്റ്റുകളും 80ൽ കൂടുതൽ സ്ഥലങ്ങളിൽ ഇലക്ട്രിക്കൽ ലൈനുകളും പൊട്ടിയിട്ടുണ്ട്.
കൊളച്ചേരി സെക്ഷൻ പരിധിയിൽ ഭാഗികമായി മാത്രമാണ് സപ്ലൈ നൽകിയിരിക്കുന്നത്. പലയിടങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ ശ്രമം നാളെയും തുടരുമെന്ന് കൊളച്ചേരി KSEB അറിയിച്ചു.