SFI വിദ്യാഭ്യാസബന്ദ് ; ഏരിയയിലെ സ്കൂളുകളിൽ പഠിപ്പ് മുടക്കി


മയ്യിൽ :- നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് SFI വിദ്യാഭ്യാസ ബന്ദ് നടത്തി. മയ്യിൽ ഏരിയയിലെ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ , മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ , ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ , കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ,പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്കൂൾ, ITM കോളേജ് , വിക്ടറി ഐ ടി.ഐ മയ്യിൽ എന്നീ സ്ഥാപനങ്ങളിൽ പഠിപ്പ്മുടക്കി സമരം നടത്തി. 

നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.




Previous Post Next Post