SSF കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു


കൊളച്ചേരി :- ഉറുമ്പിയിൽ മർഹൂം ഫരീദ് ഹാജി നഗറിൽ വെച്ച് നടന്ന SSF കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. 7 യൂണിറ്റുകളിൽ നിന്ന് 7 വിഭാഗങ്ങളിലായി 120 ഓളം മത്സര ഇനങ്ങളിൽ 200 ഓളം മത്സരാർത്ഥികൾ മാറ്റുരച്ചു. 

കാവുംചാൽ യൂണിറ്റ് ഒന്നാം സ്ഥാനവും പാമ്പുരുത്തി യൂണിറ്റ് രണ്ടാം സ്ഥാനവും കോടിപ്പോയിൽ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. പാമ്പുരുത്തി യൂണിറ്റിലെ ത്വയ്യിബ് കെ പി യെ കലാ പ്രതിഭയായും പള്ളിപ്പറമ്പ് യൂണിറ്റ് ജാസിൽ ടി വി യെ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫി പാലത്തുങ്കര തങ്ങൾ എം മുഹമ്മദ്‌ സഅദി വിതരണം ചെയ്തു. 

Previous Post Next Post