ചെക്കിക്കുളം :- എസ് എസ് എഫ് കമ്പിൽ ഡിവിഷൻ മുപ്പത്തൊന്നാമത് എഡിഷൻ സാഹിത്യോത്സവ് ചെക്കിക്കുളത്ത് വെച്ച് നടന്നു. അഞ്ച് സെക്ടറുകൾ നിന്നായി നിരവധിപേർ മത്സര ഇനങ്ങളിൽ മാറ്റുരച്ചു. കയരളം സെക്ടർ ചാമ്പ്യന്മാരായി. മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ സെക്ടറുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായി.
ശനിയാഴ്ച്ച വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ യുവ നോവലിസ്റ്റ് റിഹാൻ റാഷിദ് ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദലി കിനാലൂർ സന്ദേശ പ്രഭാഷണം നടത്തി. കല, സമരം, രാഷ്ട്രീയം എന്ന വിഷയത്തിൽ അജയൻ വളക്കൈ, രതീഷ് ചെക്കിക്കുളം എന്നിവർ സംസാരിച്ചു.
സമാപന സംഗമം ബഷീർ അർഷദി ആറളത്തിൻ്റെ അധ്യക്ഷതയിൽ അബ്ദു റഷീദ് ദാരിമി നൂഞ്ഞേരി ഉദ്ഘാടനം നിർവഹിച്ചു. ചേലേരി സെക്ടറിലെ ശാമിൽ.ആർ കലാ പ്രതിഭയായും കൊളച്ചേരി സെക്ടറിലെ ബിഷ്ർ ടി.കെ സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.