പ്ലസ് വൺ പ്രവേശനം ; ട്രാൻസ്ഫ‌ർ അലോട്മെന്റ് ലഭിച്ചത് 10,756 പേർക്ക്


തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഒഴിവുകൾ അനുസരിച്ച് മാറ്റത്തിന് അവസരം നൽകുന്ന ട്രാൻസ്ഫ‌ർ അലോട്മെന്റിൽ 23,507 പേർ അപേക്ഷിച്ചതിൽ 10,756 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്. ഇതിൽ 8635 പേർക്ക് പുതിയ സ്കൂളിലും 2120 പേർക്ക് പുതിയ വിഷയത്തിലുമാണു പ്രവേശനം . സ്കൂളും കോഴ്സും ഒരുമിച്ചു മാറുന്നവർ 4800 ആണ്. മറ്റു ജില്ലകളിലേക്ക് 597 പേർക്ക് മാറ്റം ലഭിച്ചു. സ്പോട് അഡ്മിഷനോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം അവസാനിക്കും.
Previous Post Next Post