വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ 12 കേസുകൾ തീർപ്പാക്കി

 


കണ്ണൂർ:-വനിതാ കമ്മീഷൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല മെഗാഅദാലത്തിൽ 12 കേസുകൾ തീർപ്പാക്കി. ആകെ 53 കേസുകൾ പരിഗണിച്ചു. കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ നേതൃത്വം നൽകി. നിയമപരമായ അറിവുകൾ സ്ത്രീകൾക്ക് നൽകാനായി ക്ലാസുകൾ നടത്താൻ കമ്മിഷൻ തീരുമാനിച്ചതായി അവർ പറഞ്ഞു

രണ്ട് കേസുകൾ ജാഗ്രതാ സമിതിയുടെയും മൂന്ന് കേസുകൾ പൊലീസിന്റെയും റിപ്പോർട്ടിനായി കൈമാറി. ജില്ലാ നിയമ സഹായ അതോരിറ്റിക്ക് രണ്ട് കേസുകൾ റഫർ ചെയ്തു. ബാക്കിയുള്ള 34 കേസുകൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.

അഡ്വ. കെ എം പ്രമീള, അഡ്വ. പത്മജ പത്മനാഭൻ, കൗൺസിലർ മാനസ സി ബാബു, വുമൺ സിപിഒ കെ സിൻഷ എന്നിവർ അദാലത്തിൽ പങ്കെടുത്തു

Previous Post Next Post