കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തിവരാറുള്ള മഹാഗണപതിഹോമം ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ നടക്കും. മഹാഗണപതി ഹോമത്തിൽ പങ്കുചേരുന്നതിനായി ക്ഷേത്രം കൗണ്ടറിൽ ബുക്ക് ചെയ്യേണ്ടതാണ്.
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നതിനായി +919746882468 ഈ നമ്പറിൽ ഗൂഗിൾ പേ വഴി പണമടച്ചതിനുശേഷം (100 രൂപ) പേര്, നക്ഷത്രം, പണമടച്ചതിന്റെ റസീറ്റ് എന്നിവ ഈ നമ്പറിൽ തന്നെ വാട്സ്ആപ്പ് വഴി അയക്കേണ്ടതാണ്.
ഗണപതിഹോമത്തിന് ആവശ്യമായ കൊട്ടത്തേങ്ങ, കരിമ്പ്, മാതളനാരങ്ങ, അന്നദാനത്തിനാവശ്യമായ പച്ചക്കറികൾ എന്നിവ എത്തിക്കുവാൻ പറ്റുന്നവർ അറിയിക്കേണ്ടതാണ്