സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമ സ്വാമി സമാധി വാർഷികദിനാചരണം ആഗസ്ത് 22ന്


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമ സ്വാമികളുടെ 22ാം സമാധി വാർഷിക ദിനം ആഗസ്ത് 22 വ്യാഴാഴ്ച നടക്കും.

രാവിലെ 8 മണിക്ക് ശ്രീ ഗുരുപാദപൂജ, തുടർന്ന്  പയ്യാമ്പലം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന, നാരായണീയ പാരായണം, സന്ധ്യക്ക്‌ വിശേഷാൽ പൂജ, ശ്രീഗുരു അഷ്ടോത്തര ശത നാമാർച്ചന, സമൂഹ നാമജപം എന്നിവ നടക്കും. തുടർന്ന് ആശ്രമഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post