മയ്യിൽ:-സോഷ്യോ എക്കണോമിക് ആന്റ് എൻവയേൺമെൻറൽ ഡവലപ്പ്മെന്റ് സൊസൈറ്റി, സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസ്(സ്പിയാ൪ഡ്സ്) സഹകരണത്തോടെ വനിതകൾക്ക് അമ്പതു ശതമാനം സബ്സിഡി നിരക്കിൽ തയ്യൽ മിഷ്യൻ വിതരണം ചെയ്തു.
മയ്യിൽ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ സ്പിയാ൪ഡ്സ് പ്രോഗ്രാം മാനേജർ പി. രാജാമണി അദ്ധ്യക്ഷത വഹിച്ചു മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ൦ വി അജിത ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വാർഡ് മെമ്പർമാരായ കെ ബിജു,ഇ.പി രാജൻ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജീവൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
മയ്യിൽ പഞ്ചായത്ത് ക്ലസ്റ്റർ സീഡ് സൊസൈറ്റി കോർഡിനേറ്റർ സന്ധ്യ സ്വാഗതം പറഞ്ഞു.ക്ലസ്റ്റർ പ്രമോട്ട൪ ഷീജ രാജേഷ് നന്ദിയു൦ പറഞ്ഞു .