കണ്ണൂർ :- വിവിധ ക്ഷേത്രങ്ങളുടെയും ഗ്രാമകൂട്ടായ്‌മകളുടേയും നേതൃത്വത്തിൽ കണ്ണൂർ നഗരം കേന്ദ്രീകരിച്ച് നടത്താറുള്ള സാർവജനിക ഗണേശോത്സവം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കൂടുതൽ ആഘോഷമില്ലാതെ നടത്തുമെന്ന് ഗണേശസേവാകേന്ദ്രം. സെപ്റ്റംബർ 7 മുതൽ 9 വരെയായി ഗണപതി പൂജ, പ്രഭാഷണം, അന്നദാനം, പായസദാനം എന്നിവ നടത്തും.
സെപ്റ്റംബർ 9ന് വൈകിട്ട് 4ന് താളിക്കാവ് പരിസരത്ത് നിന്ന് വിഗ്രഹ നിമഞ്ജന രഥയാത്ര ആരംഭിച്ച് രാത്രി 7ന് പയ്യാമ്പലത്ത് സമാപിക്കും. ഡിജെ ഉൾപ്പെടെ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയതായി ഗണേശ സേവാകേന്ദ്രം പ്രസിഡൻ്റ് കെ.വി ജയരാജൻ, സെക്രട്ടറി കെ.വി സജീവൻ, പ്രജിത്ത് പള്ളിക്കുന്ന്, പി.ആർ രാജൻ, രാഗേഷ് ആയിക്കര എന്നിവർ അറിയിച്ചു.