ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുളം പുനരുദ്ധാരണം നടത്തുന്നതിന്റെ ഭാഗമായി ഗണപതി ഹോമവും പ്രവൃത്തി ഉദ്ഘാടനവും സെപ്തംബർ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കും. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ദീപപ്രോജ്വലനം നടക്കും.
തുടർന്ന് ക്ഷേത്രനടയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ.നന്ദകുമാർ കുളത്തിന്റെ നിർമ്മാണ പ്രവൃത്തി ഏൽപ്പിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.