വാഹാനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു

 

കണ്ണൂർ:- മുഴപ്പിലങ്ങാട് മഠം സ്റ്റോപ്പിൽ വച്ച് റോഡ്  മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ജീപ്പിടിച്ച് യുവതി മരണപ്പെട്ടു. മരക്കാർകണ്ടി  ബ്ലൂസ്റ്റ് ക്ലബ്ബിന് സമീപം ഷംനാസിൽ ഷംന ഫൈഹാസ്(39) ആണ് മരണപ്പെട്ടത്.  ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ബന്ധുവിൻ്റെ വിവാഹ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

 മുഹമ്മദ് അബ്ദുള്ള (സെക്യൂരിറ്റി ഗാർഡ്, അസറ്റ് സെനറ്റ്, മേലെചൊവ്വ), ഷാഹിദ ദമ്പതികളുടെ മകളാണ്.

ഭർത്താവ് : ഫൈഹാസ് മഠത്തിൽ

മക്കൾ : മുഹമ്മദ് ഫിസാൻ (സി.എ. വിദ്യാർഥി, ബാംഗ്‌ളൂരു), സൈന നഷ്വ (പത്താം ക്ലാസ് വിദ്യാർഥിനി, ദീനുൽ ഇസ്ലാം സ്ഭ സ്‌കൂൾ)

ഖബറടക്കം തിങ്കളാഴ്ച ഉച്ചയക്ക് സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Previous Post Next Post