കണ്ണൂർ :- മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാംഘട്ടകുളമ്പ് രോഗ നിയന്ത്രണ പദ്ധതിയുടെയും രണ്ടാം ഘട്ട ചർമ്മമുഴരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടേയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ എസ് ജയശ്രീ. പദ്ധതി വിശദീകരണം നടത്തി. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസ് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ മേഖലാ രോഗ നിർണയ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ കെ പ്രീത, കണ്ണൂർ മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റൻറ് പ്രോജെക്ട് ഓഫീസർ ഡോ. പി ടി സന്തോഷ് കുമാർ, ഡോ. ആരമ്യ തോമസ് എന്നിവർ സംസാരിച്ചു.