മയ്യിൽ :- നാട്ടുപാട്ടുകളുടെ താളത്തിനൊപ്പം ഒന്നിച്ച് ആടിത്തിമിർത്തു നാട്ടറിവ് ദിനം ആഘോഷമാക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ. വിദ്യാരംഗം കലാസാഹിത്യവേദി കലാകാരന്മാരുടെയും കലാപരിശീലകരുടെയും കൂട്ടായ്മയായ ആർട്ട്സ്ഫിയറുമായി ചേർന്നാണ് പരിപാടിയൊരുക്കിയത്.
കേരള ഫോക്ക്ലോർ അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവ് ഒ.ശരത്കൃഷ്ണൻ നേതൃത്വം നൽകി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം.ഗീത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.