തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. വെള്ളിയുടെ വിലയിലാണ് ഇന്ന് മാറ്റമുള്ളത്. ഒരു ഗ്രാമ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,800 രൂപയാണ്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി 960 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 51000 ത്തിന് താഴെയെത്തി. വിവാഹ വിപണിക്ക് വളരെ ആശ്വാസമാണ് ഈ വില ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.