മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2024-25 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് ഗവ. എൽ.പി സ്കൂൾ കോറളായിതുരുത്തിയിൽ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണോദ്‌ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു.
പി.പി അനിത അധ്യക്ഷത വഹിച്ചു. പ്രീത, എം.ഭരതൻ, സുചിത്ര എ.പി, ജാൻസി ജോൺ, ഗോവിന്ദൻ എടാടത്തിൽ, കെ.അഫ്സീന, അസൈനാർ മാസ്റ്റർ, റിനു..സി, പി.പി മമ്മു എന്നിവർ സംസാരിച്ചു. ശ്രീജ.കെ സ്വാഗതവും എം.അഹമദ് സദാദ് നന്ദിയും പറഞ്ഞു.