കൊച്ചി :- ഓണനാളുകളിൽ മറുനാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തണമെങ്കിൽ ചെലവ് കൂടും. ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റുകളെല്ലാം നേരത്തേ തീർന്നു. ബസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഉള്ള സീറ്റുകൾക്ക് വൻ തുകയാണ് ചോദിക്കുന്നത്. ഓണത്തിനു മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ എറണാകുളത്തേക്ക് ബെംഗളൂരുവിൽ നിന്നും തിരിച്ചുമുള്ള സ്ലീപ്പർ ബസുകൾക്ക് 3500 മുതൽ 4750 രൂപ വരെയാണ് നിരക്ക് കാണിക്കുന്നത്.
ചെന്നൈയിൽ നിന്നുള്ളവയ്ക്ക് 2500 മുതൽ 4250 വരെയും. നിരക്ക് ഇനിയും കൂടുമെന്നാണ് സൂചന. തിരക്കേറിയ സ്ഥിതിക്ക് സ്പെഷ്യൽ ട്രെയിൻ വരുമെന്നാണ് റെയിൽവേ വൃത്തങ്ങളിൽനിന്നുള്ള സൂചന. ആഴ്ചയിൽ മൂന്നു ദിവസമെന്ന നിലയിൽ ബെംഗളൂരു-കൊച്ചി വന്ദേഭാരത് തുടങ്ങിയത് ജൂലായ് അവസാനമാണ്. അത് 26 വരെയേയുള്ളൂ. എന്നാൽ, നല്ല പ്രതികരണമാണെങ്കിൽ വന്ദേഭാരത് തുടരുമെന്നാണ് സൂചന.