പള്ളിപ്പറമ്പ് :- പരീക്കുട്ടി ഉപ്പാപ്പ നൂറ്റിപ്പതിനേഴാമത് ആണ്ട് നേർച്ചയും ജലാലിയ്യ റാതീബും ഖത്മൽ ഖുർആനും നാളെ ആഗസ്റ്റ‌് 25 ഞായറാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം കോടിപ്പൊയിൽ സ്വിദ്ദീഖ് ജുമാ മസ്‌ജിദിൽ നടക്കും. എം മുഹമ്മദ് സഅദി പാലത്തുങ്കര തങ്ങൾ നേതൃത്വം നൽകും. അന്നദാനവും ഉണ്ടായിരിക്കും.