പള്ളിപ്പറമ്പിൽ ജൽ ജീവൻ മിഷൻ പൈപ്പ് ലൈനിന് എടുത്ത കുഴി അപകടാവസ്ഥയിൽ ; നാട്ടുകാരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ ജൽ ജീവൻ മിഷൻ പൈപ്പ് ലൈനിന് കുഴിയെടുത്ത് തകർന്ന് അപകട അവസ്ഥയിലായി വൻ കുഴി രൂപപ്പെട്ട സ്ഥലം നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി. പി.ത്വയ്യിബ്, പറമ്പിൽ ബശീർ ,നിസമുദ്ധീൻ, അസ് ഹറുദ്ധീൻ എന്നിവരുടെ നേതൃത്വത്തിലാണ് കുഴിയടച്ചത്. 

ജല ജീവൻ മിഷന് വേണ്ടി കുഴിയെടുത്ത പള്ളിപ്പറമ്പ്- കൊളച്ചേരി എ.പി സ്റ്റോർ വരെയുളള വശങ്ങളിൽ മെറ്റൽ നിരത്തിയെങ്കിലും താറിംഗ് നടത്തിയില്ല. ചില സ്ഥലങ്ങളിൽ കുഴികൾ രൂപപ്പെട്ട് അപകടാവസ്ഥയിലാണ്.

Previous Post Next Post