കണ്ടക്കൈ :- രൂക്ഷമായ കരയിടിച്ചിൽ ഭീഷണി നേരിടുന്ന കണ്ടക്കൈ പ്രദേശം ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ടക്കൈ തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഴുവൻ പ്രദേശവാസികളുടെയും ഒപ്പ് ശേഖരിച്ചു ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത,തീരദേശ സംരക്ഷണ സമിതി കൺവീനർ എ.പി മോഹനൻ, വൈസ് പ്രസിഡണ്ട് ഷുക്കൂർ മാസ്റ്റർ ഡിസിസി സെക്രട്ടറി അഡ്വ : കെ.സി ഗണേശൻ , മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ടി.വി അസൈനാർ മാസ്റ്റർ, സമിതി അംഗങ്ങളായ കെ.വി സിറാജുദ്ദീൻ ,കെ.പി ഫഹദ് ,കെ.പി മുഹമ്മദ് കുഞ്ഞി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.