വയനാടിനൊരു കൈത്താങ്ങ് ; മയ്യിൽ ചിലമ്പൊലികലാവിദ്യാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി


മയ്യിൽ :- വയനാടിലെ ദുരന്തബാധിതർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മയ്യിൽ ചിലമ്പൊലികലാവിദ്യാലയം വിദ്യാർഥികൾ സ്വരൂപിച്ച 14,650 രൂപ കൈമാറി. ഡയരക്ടർ രവി നമ്പ്രത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ല അസി.കലക്ടർ സായീകൃഷ് IAS ന് തുക കൈമാറി. 

വിദ്യാർത്ഥികളായ റിയാൻഷി.ആർ , ശിവാനി.എം, ശ്രീദിയ കെ.വി, ഷിയോന.എം, രക്ഷിതാക്കളായ രമ്യ, പ്രജില എന്നിവർ പങ്കെടുത്തു.

Previous Post Next Post