കൊളച്ചേരി :- ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊളച്ചേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ആഗസ്റ്റ് 12 മുതൽ 16 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശാരീരിക പ്രയാസം മൂലം സ്കൂളിൽ എത്താൻ കഴിയാത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ചു ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാചരണവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് പതാക ഉയർത്തി
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ സി രഞ്ജിത്തിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക്ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു. ബഡ്സ് സ്കൂൾ കുട്ടികളുടെ ഉൽപന്ന പ്രദർശനവും വിപണനവും നടത്തി. വാർഡ് മെമ്പർ കെ.സി സീമ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ദീപ പി.കെ, കുടുംബശ്രീ അക്കൗണ്ട് ഷൈമ കെ.വി, കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജ.വി, CDS മെമ്പർ രേഷ്മ, കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ ആർ.പി ലസിജ മുണ്ടേരി എന്നിവർ പങ്കെടുത്തു.